Breaking News

പവിത്രേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വസോര്‍ധാര ഹോമവും മഹാരുദ്ര ജപവും നടന്നു….

കൊട്ടാരക്കര, പവിത്രേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വസോര്‍ധാര ഹോമവും മഹാരുദ്ര ജപവും ഭക്ത്യാദരപൂര്‍വ്വം നടന്നു. ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞ വേ​ദിയിൽ തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തില്‍ എന്‍.വാസുദേവര് സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കര്‍ണാടക ശ്രിങ്കേരി മഠത്തിലെ വൈദികര്‍ കാര്‍മികത്വം വഹിച്ചു.

പുഷ്പാലന്കൃത ധൂപ ഗാന്ധ പൂരിതമായ യജ്ഞ ശാലയില്‍ രാവിലെ കലശ പ്രതിഷ്ഠയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കുകയുണ്ടായി. ഭക്ത ശധോപവിഷ്ട വേദിയില്‍ വസോര്‍ധാര ഹോമം , പൂര്‍ണ്ണാഹുതി, സങ്കല്‍പ്പ പൂജ എന്നിവയ്ക്ക് ശേഷം മംഗളാരതി മണ്ഡലാരാധനയോടെ യജ്ഞം സമാപിക്കുകയുണ്ടായി.

യജ്ഞ വേദിയില്‍ ആതുര സഹായ വിതരണവും കൂടാതെ സിവില്‍ സര്‍വീസ് ജേതാവ് ശ്രീ പി.സിബിനെ എന്‍.വാസുധേവര് സോമയാജിപാട് പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …