Breaking News

സി.ഐ മോശമായിപെരുമാറിയെന്ന്​ കുറിപ്പെഴുതി ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ യുവതി ആത്​മഹത്യ ചെയ്​തു…

കുടുംബ പ്രശ്​നം പരിഹരിക്കുന്നതിനിടെ സി.ഐ മോശമായിപെരുമാറിയെന്ന്​ കുറിപ്പെഴുതി​ യുവതി ആത്​മഹത്യ ചെയ്​തു. ആലുവ​ എടയപ്പുറം സ്വദേശി മോഫിയ പര്‍വീനാണ്​ (21) ആത്​മഹത്യ ചെയ്​തത്​. പൊലീസിനെതിരെ കത്തെഴുതിവച്ചാണ്​ യുവതിയുടെ ആത്​മഹത്യ. ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ പരാതി പറയാനായി ഇവര്‍ പൊലീസ്​ സ്​റ്റേഷനില്‍ എത്തിയിരുന്നു. ഭര്‍തൃകുടുംബം മാനസികമായി പീഡിപ്പിച്ചതായും കുറിപ്പിലുണ്ട്​. ഭര്‍ത്താവുമായി അകന്നു കഴിയുന്ന മോഫിയ പര്‍വീന്‍​ ഗാര്‍ഹിക പീഡനത്തെ കുറിച്ച്‌​ പരാതി നല്‍കാനായി തിങ്കളാഴ്ച ആലുവ സി.ഐ ഓഫിസിലെത്തിയിരുന്നു.

പ്രശ്​നം പരിഹരിക്കാനായി ഭര്‍ത്താവിനെയും വീട്ടുകാരെയും സി.ഐ സ്റ്റേഷനിലേക്ക്​ വിളിപ്പിച്ചിരുന്നു. ഓഫിസില്‍ യുവതിയെ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ സി.ഐ അപമാനിച്ചുവെന്നാണ്​ ആത്​മഹത്യ കുറിപ്പില്‍ പറയുന്നത്​. സംഭവം ഏറെ മാനസിക സംഘര്‍ഷം ഉണ്ടാക്കിയതായും യുവതി കുറിപ്പില്‍ എഴുതിയിട്ടുണ്ട്​. എന്നാല്‍, പൊലീസ്​ ഇത്​പൂര്‍ണമായും നിഷേധിച്ചു. യുവതി ഭര്‍ത്താവിനോട്​ മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ്​ ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിനു പിന്നാലെ ഗാര്‍ഹിക പീഡന​ത്തിന്​ ഭര്‍തൃകുടുംബത്തിനെതിരെ കേസ്​ എടുത്തിട്ടുണ്ട്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …