Breaking News

ഉത്തേജക മരുന്നിൻ്റെ ഉപയോഗം; ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകറിന് വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകറിന് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 21 മാസം വിലക്ക്. 2021 ഒക്ടോബറിൽ ജിംനാസ്റ്റിക്സ് ഫെഡറേഷന്‍റെ കീഴിലുള്ള ഒരു ടെസ്റ്റിംഗ് ഏജൻസിയാണ് ദിപയുടെ ശരീരത്തിൽ നിരോധിത മരുന്നിന്‍റെ അംശം കണ്ടെത്തിയത്.

അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) ദിപ കർമാകറിന് വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവരുന്നത്. 2021 മുതൽ പ്രാബല്യത്തിൽ വരുന്ന ദീപയുടെ 21 മാസത്തെ വിലക്ക് ഈ വർഷം ജൂലൈയിൽ അവസാനിക്കും.

About News Desk

Check Also

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ …