കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു . കെ.എസ്.ആർ.ടി.സി ബസ് മോഷണക്കേസ് പ്രതിയെ വിട്ടയച്ചു .ബസ്റ്റാൻഡിനടുത്ത് ലിങ്ക് റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച് ചിന്നക്കടയിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കേടുപാടുകൾ വരുത്തിയ കേസിൽ പിടിയിലായ പ്രതിയെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിട്ടയച്ചത്.
ഇയാൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2017 ഓഗസ്റ്റിലാണ് കേസിനസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി ലിങ്ക് റോഡിൽ കിടന്ന ബസ് എടുത്ത് ഓടിച്ചു. താക്കോൽ ഉപേക്ഷിച്ച് നിലവിലുള്ള ബസ്സാണ് പ്രതി കൊണ്ടുപോയത്. പ്രതി ധരിച്ച ഷൂ ആയിരുന്നു പ്രതിക്കെതിരായ പ്രധാന തെളിവ് .ഈ തെളിവിൽ മാത്രം ഒരാളെ പ്രതിയാക്കാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി.