Breaking News

ലോട്ടറി വില്‍പന വ്യാഴാഴ്ച പുനരാരംഭിക്കും; മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25 മുതല്‍; മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക്…

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ച സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223, വിന്‍വിന്‍ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്ര-ബിഎം 6, ലൈഫ് വിഷു

ബമ്ബര്‍-ബി ആര്‍ 79 എന്നീ ഭാഗ്യക്കുറികളുടെ  നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 25, 29 ജൂലൈ 2, 6, 9, 13, 16, 20, 22 തീയതികളില്‍ നടത്തും. മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ്

പൂര്‍ത്തിയാകുന്ന മുറയ്ക്ക്, കോവിഡ്  സാഹചര്യങ്ങള്‍ വിലയിരുത്തി  പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആരംഭിക്കും. ലോട്ടറികളുടെ എണ്ണം, തീയതികള്‍

തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും. ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ

സാഹചര്യത്തില്‍ ഭാഗ്യക്കുറി ഓഫിസുകളില്‍ വ്യാഴാഴ്ച മുതല്‍ ലോട്ടറി വില്‍പന പുനരാരംഭിക്കും. ഓഫിസുകളില്‍ ജീവനക്കാരുടെ

എണ്ണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിമിതപ്പെടുത്തും

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …