Breaking News

‘അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ല’; കാവ്യയുള്‍പ്പെടെയുളളവരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും. കേസ് കോടതിയുടെ പരിഗണനയില്‍ ആണ്. അന്വേഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്നും എഡിജിപി ശ്രീജിത്ത് വ്യക്തമാക്കി.

കേസിന്റെ തുടരന്വേഷണത്തിന്റെ ഭാ​ഗമായി കാവ്യ ഉള്‍പ്പെടെയുള്ളവരെയാകും ചോദ്യം ചെയ്യുക. കാവ്യയെ ആലുവയിലെ പത്മ സരോവരം വീട്ടില്‍വെച്ച്‌ ചോദ്യം ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട് അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്ദരേഖ പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന് കാണിച്ച്‌ ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് ഹര്‍ജി നല്‍കിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …