Breaking News

ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകനെ അറസ്റ്റ് ചെയ്തു..!

തയ്യിലില്‍ ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകനെ പോലിസ് അറസ്റ്റു ചെയ്തു.

വലിയന്നൂര്‍ സ്വദേശി നിതിനെയാണ് കൊലപാതക പ്രേരണക്കുറ്റത്തിനും, ഗൂഢാലോചനക്കുറ്റത്തിനും കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകം നടന്ന് അടുത്ത ദിവസം ശരണ്യയെ പോലീസ് പിടികൂടിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകന്‍റെ പങ്ക് കൂടി പുറത്തു വരുന്നത്.

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും,​ കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്‍റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്കാണ് നടത്തിയത് എന്നായിരുന്നു നേരത്തെയുള്ള പൊലീസിന്‍റെ നിഗമനം.

എന്നാല്‍ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യല്ലില്‍ ആണ് കുഞ്ഞിനെ കൊല്ലാന്‍ കാമുകനായ നിതിന്‍ പ്രേരിപ്പിച്ചെന്നു ശരണ്യ പോലീസിന് മൊഴി നല്‍കിയത്.

തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതെന്നും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു.

കുട്ടി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി ശരണ്യയെ കാണാന്‍ എത്തിയിരുന്നതായി നിധിന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഭര്‍ത്താവിനെ കേസില്‍ പ്രതിയാക്കാന്‍ നേരത്തെ ശ്രമിച്ച ശരണ്യയുടെ മറ്റൊരു നാടകമായിട്ടാണ്

ഇതിനെ കണ്ടെതെങ്കിലും നിതിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …