Breaking News

മലയാളത്തിന്‍റെ കുഞ്ഞിക്കയും തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളും ഒന്നിക്കുന്നു; ചിത്രം അടുത്ത മാസം…

മലയാളത്തിന്‍റെ കുഞ്ഞിക്കയും തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളും ഒരുമിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ല്‍ ആണ് കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാജലും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

ചിത്രം മലയാളത്തിലും, തമിഴിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …