Breaking News

തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തിന് സമീപം വൻ നിധി ശേഖരം കണ്ടെത്തി

തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തിന് സമീപം വൻ നിധി ശേഖരം കണ്ടെത്തി. തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് വന്‍ നിധിശേഖരം കണ്ടെത്തിയത്.

പാത്രത്തില്‍ കുഴിച്ചിട്ട നിലിയില്‍ 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കണ്ടുകിട്ടിയത്.

ഏഴടി താഴ്ചയില്‍ നിന്നാണ് 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവും കണ്ടെത്തിയത്. നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ പതിച്ചിട്ടുണ്ടെന്നും

1000-1200 കാലഘട്ടത്തിലേതാണ് നാണയങ്ങളെന്നും ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി. കണ്ടെടുത്ത നാണയ ശേഖരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ക്ഷേത്ര അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …