കൊല്ലത്ത് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദക്കായി ഒരു നാട് മുഴുവന്‍ കാത്തിരുന്നത് വിഫലമാക്കികൊണ്ടായിരുന്നു,
ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ദേവാനന്ദയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയപ്പോള്‍ നുറുങ്ങുന്നത് ഒന്നല്ല ഒരായിരം ഹൃദയങ്ങളായിരുന്നു.
ദേവനന്ദയെ കാണാതായി എന്ന വാര്‍ത്ത അറിഞ്ഞസമയം മുതല്‍ സ്വന്ത ബന്ധങ്ങളെന്നില്ലാതെ എല്ലാവരും ആ പിഞ്ചോമനയെ കണ്ടെത്താന്‍ വേണ്ടിയുള്ള പ്രയത്നത്തിലായിരുന്നു. അകലെയുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു.
തങ്ങളുടെ വീട്ടിലെ കുട്ടിയെ എന്നപോല ചലച്ചിത്രമേഖലയിലുള്ളവരും ആ വാര്‍ത്ത ഒന്നടങ്കം ഷെയര്‍ ചെയ്തു. എന്നാല്‍ ആരുടേയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും ഇടനല്‍കാതെ അവള്‍ ലോകത്ത് നിന്നും മണ്‍മറഞ്ഞു.
ഇപ്പോഴിതാ ദേവന്ദയുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി നിരവിധ ചലച്ചിത്ര താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍,
നിവിന്‍ പോളി,അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പദ്മസൂര്യ എന്നിവരേ കൂടാതെ ഒരുപാട് പ്രമുഖ താരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY