Breaking News

നടിയെ ആക്രമിച്ച കേസ്; വിസ്താരം തുടരുന്നു ; ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും ഹാജരായി..!

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ വിസ്താരം ഇന്നും തുടരുന്നു. ചലച്ചിത്ര താരങ്ങളായ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും കോടതിയില്‍ ഹാജരായി.

അടച്ചിട്ട മുറിയിലാണ് സാക്ഷി വിസ്താരം നടക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബനെയും ഇന്ന് വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് കൊച്ചിയിലെ വിചാരണ കോടതിയില്‍
ഇന്ന്‍ നടക്കുന്നത്.

കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച്‌ ആക്രമണത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിനുള്ള പ്രധാന കാരണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …