Breaking News

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 118 മരണം; 11,056 പേര്‍ രോഗമുക്തി നേടി…

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,25,06,647 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,056 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 1374
തിരുവനന്തപുരം 1291
കൊല്ലം 1200
തൃശൂര്‍ 1134
എറണാകുളം 1112
പാലക്കാട് 1061
കോഴിക്കോട് 1004

കാസര്‍ഗോഡ് 729
ആലപ്പുഴ 660
കണ്ണൂര്‍ 619
കോട്ടയം 488
പത്തനംതിട്ട 432
ഇടുക്കി 239
വയനാട് 203

10,771 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 1331
തിരുവനന്തപുരം 1192
കൊല്ലം 1187
തൃശൂര്‍ 1124
എറണാകുളം 1088
പാലക്കാട് 654
കോഴിക്കോട് 995

കാസര്‍ഗോഡ് 705
ആലപ്പുഴ 644
കണ്ണൂര്‍ 549
കോട്ടയം 464
പത്തനംതിട്ട 422
ഇടുക്കി 227
വയനാട് 189

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 16, കണ്ണൂര്‍ 12, കൊല്ലം 11, തിരുവനന്തപുരം 10, പാലക്കാട് 8, എറണാകുളം 7, തൃശൂര്‍ 5, പത്തനംതിട്ട 4, വയനാട് 3, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …