Breaking News

തുര്‍ക്കി ഭൂകമ്പം; ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രം

ന്യൂഡല്‍ഹി: തുർക്കിയിൽ ജോലിസംബന്ധമായി എത്തിയ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രസര്‍ക്കാര്‍. തുർക്കിയിൽ പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഒരു ഇന്ത്യൻ പൗരനെ കാണാതായതായി റിപ്പോർട്ട് വന്നത്.

10 ഓളം ഇന്ത്യക്കാർ തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെല്ലാം സുരക്ഷിതരാണെന്നും സർക്കാർ അറിയിച്ചു. തുർക്കിയിൽ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

തുർക്കിയിലെ അദാനയിൽ ഇന്ത്യക്കാർക്കായി കണ്ട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഭൂകമ്പം ബാധിച്ച വിദൂര പ്രദേശങ്ങളിൽ പത്തോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. അവർ സുരക്ഷിതരാണ്. തുർക്കിയിൽ കാണാതായ ഇന്ത്യൻ പൗരൻ്റെ കുടുംബവുമായും അദ്ദേഹം ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സഞ്ജയ് വർമ്മ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …