Breaking News

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഓസ്ട്രേലിയൻ ക്രിക്കറ്റർ ആരോൺ ഫിഞ്ച്

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മെൽബണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ ഫിഞ്ച് ടി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്.

36 കാരനായ ഫിഞ്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. അതിനുശേഷം ടി 20 ലോകകപ്പിലടക്കം ഫിഞ്ച് ഓസ്ട്രേലിയയ്ക്കായി കളിച്ചു. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2011ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഫിഞ്ചിന്‍റെ അരങ്ങേറ്റം. ഓസ്ട്രേലിയയ്ക്കായി 103 ടി20 മത്സരങ്ങളാണ് ഫിഞ്ച് കളിച്ചത്. ഇതിൽ 76ലും ഫിഞ്ച് ടീമിനെ നയിച്ചു.

2021 ൽ ഓസ്ട്രേലിയ ചരിത്രത്തിലാദ്യമായി ടി 20 ലോകകപ്പ് ഉയർത്തിയപ്പോൾ ഫിഞ്ച് ക്യാപ്റ്റനായിരുന്നു. 3,120 റൺസുമായി ടി20യിൽ ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനും ഫിഞ്ച് ആണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നത് നിർത്തിയെങ്കിലും ബിഗ് ബാഷ് ലീഗ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിൽ ഇനിയും ഭാ​ഗ്യം പരീക്ഷിക്കാനാണ് തീരുമാനം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …