Breaking News

എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്…

കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയില്‍ തീപ്പിടിത്തമുണ്ടായി. കുവൈത്ത് അഹമ്മദിയിലെ പഴയ റിഫൈനറിയിലെ ഒരു യൂനിറ്റിലാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. അല്‍പ നേരം മുമ്ബാണ്‌സ്‌ഫോടനം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

മിനാ അല്‍ അഹമ്മദി റിഫൈനറിയിലെ എആര്‍ഡിഎസ് യൂനിറ്റിലാണു സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ വരെ കേട്ടതായി പരിസരവാസികള്‍ അറിയിച്ചു. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ അഗ്‌നിശമന വിഭാഗം തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

തീപ്പിടിത്തം അതിന്റെ വൈദ്യുത വിതരണത്തെയോ എണ്ണ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനി (കെഎന്‍പിസി) അറിയിച്ചു. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായും കമ്ബനി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സ്ഥലത്ത് പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും ഇവര്‍ സാധാരണനിലയിലാണെന്നും കെഎന്‍പിസി പറഞ്ഞു. റിഫൈനറി പ്രവര്‍ത്തനങ്ങളെയും കയറ്റുമതി പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …