Breaking News

കൊല്ലത്ത് വീട്ടുമു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി..!

കൊല്ലത്ത് വീട്ടുമു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യെന്നു പരാതി. നെ​ടു​മ​ണ്‍​കാ​വ് ഇ​ള​വൂ​രി​ല്‍ മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​യെയാണ് കാ​ണാ​താ​യത്.

പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്ബതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യം കു​ട്ടി​യു​ടെ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കുട്ടി കളിക്കുന്നതിനിടയില്‍ ഇവര്‍ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു.

കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ പോ​ലീ​സും നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തുകയാണ്. വീ​ടി​നു നൂ​റു​മീ​റ്റ​ര്‍ അ​ക​ലെ പു​ഴ​യി​ല്‍ വീ​ണി​രി​ക്കാ​മെ​ന്ന സം​ശ​യ​ത്തി​ല്‍ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി അവിടെ തെ​ര​ച്ചി​ല്‍‌ ന​ട​ത്തി.

കു​ട്ടി​യെ ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രി​ക്കാ​മെ​ന്ന സം​ശ​യ​വും നി​ല​നി​ല്‍​ക്കു​ന്നുണ്ട്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

സ​മീ​പ​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച്‌ കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …