Breaking News

പൊതുനീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്ക് ടോപ്‌ലെസ് ആയി നീന്താം; നിർണായക തീരുമാനവുമായി ബെർലിൻ

ബെർലിൻ(ജർമനി): ബെർലിനിലെ പൊതു നീന്തൽക്കുളങ്ങളിൽ ടോപ് ലെസായി നീന്താൻ സ്ത്രീകളെ അനുവദിക്കുമെന്ന് ബിബിസി റിപ്പോർട്ട്. സൂര്യ നമസ്കാരം ടോപ് ലെസായി ചെയ്തതിന് യുവതിയെ നീന്തൽക്കുളത്തിൽ നിന്ന് പുറത്താക്കിയത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതേ തുടർന്നാണ് അധികൃതർ നിയമത്തിൽ മാറ്റം വരുത്തിയത്.

പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും നീന്തൽക്കുളം ടോപ് ലെസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സെനറ്റിന്‍റെ ഓംബുഡ്സ് പേഴ്സന്‍റെ ഓഫീസിനെ സമീപിച്ചു. സ്ത്രീകളെ വിലക്കുന്നത് വിവേചനത്തിന്‍റെ ഭാഗമാണെന്ന് സമ്മതിച്ച ബെർലിൻ അധികൃതർ ബെർലിനിലെ നീന്തൽക്കുളത്തിൽ എല്ലാവർക്കും ടോപ് ലെസായി പോകാൻ അർഹതയുണ്ടെന്നും പറഞ്ഞു.

ഈ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണ്. നിയമങ്ങൾ എപ്പോൾ മുതൽ ബാധകമാകുമെന്ന് വ്യക്തമല്ലെങ്കിലും തുല്യ അവകാശങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ഓംബുഡ്സ് പേഴ്സൺ ഓഫീസ് മേധാവി ഡോറിസ് ലിബ്ഷർ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …