Breaking News

വിലക്ക് നീങ്ങുന്നു; വാട്‌സ് ആപ്പില്‍ വീഡിയോ ഓഡിയോ കോളുകള്‍ക്ക് അനുമതി..?

വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധം സൗദി അറേബ്യയില്‍ ഉടന്‍ നീക്കും. സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു,

ഇതോടെ വാട്‌സ് ആപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും രാജ്യത്ത് ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റ് സ്പീഡും വളരെയധികം കൂട്ടിയിട്ടുണ്ടെന്നുമാണ് കമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിക്കുന്നത്. നേരത്തെ സൗദിയില്‍ വാട്ട്‌സ് അപ്പ് കോളുകള്‍ നിരോധിച്ചത് സുരക്ഷാ വിഷയങ്ങളും ടെലികോം കമ്ബനികളുടെ അഭ്യര്‍ഥനയും മാനിച്ചായിരുന്നു.

വാട്‌സ് ആപ്പ് കോളുകള്‍ക്ക് വിലക്കുണ്ടെങ്കിലും ഐഎംഒ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വഴി സൗദിയില്‍ ഓണ്‍ലൈന്‍ കോളുകള്‍ ലഭിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …