Breaking News

തിരുവനന്തപുരത്ത് യുവതിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ദേഹത്തൊഴിച്ച്‌ തീകൊളുത്തിയ വിവാഹിതനായ യുവാവ് മരിച്ചു…

യുവതിയുടെ വീടിന് മുന്നില്‍ വച്ച്‌ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. റസ്സല്‍പുരം സ്വദേശിയ്യ 32 കാരനാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച

രാവിലെയാണ് സംഭവം നടന്നത്.  റസ്സല്‍പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയാണ് മരിച്ച യുവാവ്. ഇവിടത്തെ തന്നെ ജീവനക്കാരി സബ്‌രജിസ്ട്രാര്‍ ഓഫീസിനു

സമീപം താമസിക്കുന്ന യുവതിയുടെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് ഇയാൾ പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തിയത്.

ഇത് തടയാന്‍ ശ്രമിച്ച യുവതിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഇവര്‍ തമ്മിലുള്ള സാമ്ബത്തിക ഇടപാടാണ് മരണത്തിനുള്ള കാരണമെന്ന് ഇയാള്‍ ചികിത്സയിലിരിക്കെ മൊഴി നല്‍കിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടുകൂടി യുവാവ് മരിച്ചു. മരിച്ച യുവാവ് വിവാഹിതനാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …