Breaking News

ചെന്നൈ സ്വദേശിയുടെ അക്കൗണ്ടിൽ 753 കോടി? മെസ്സേജുകൾ കണ്ട്അവർ അമ്പരന്നു.

ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ 9000 കോടി രൂപയെത്തിയ സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിൽ രണ്ടുപേരുടെ അക്കൗണ്ടുകളിൽ കൂടി കോടിക്കണക്കിന് രൂപയെത്തി. ചെന്നൈ തേനാംപേട്ടയിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രി സിൻ്റഅക്കൗണ്ടിൽ 753 കോടി രൂപയാണ് എത്തിയത്.

കഴിഞ്ഞദിവസം ഇദ്രിസ് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്കുറച്ച് പണം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടിൽ 753 കോടി രൂപ ഉണ്ടെന്ന് സന്ദേശം എത്തിയത്. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. മുന്നറിയിപ്പില്ലാതെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഇദ്രിസ് പോലീസിൽ പരാതി നൽകി.

ഇതേസമയം തഞ്ചാവൂർ സ്വദേശി ഗണേശന്റെ ബാങ്ക് അക്കൗണ്ടിലും 756 കോടി രൂപ വന്നു .ഏതാനും ദിവസം മുൻപ് ചെന്നൈയിൽ നിന്നുള്ള കാർ ഡ്രൈവർ രാജകുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒമ്പതിനായിരം കോടി രൂപയെത്തിയ സംഭവം വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെ ബാങ്ക് സിഇഒ സ്ഥാനമൊഴിയുകയും ചെയ്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …