Breaking News

ലഹരി അടിച്ചിട്ടുണ്ട് എങ്കിൽ അഞ്ചു മിനിറ്റിനുള്ളിൽ കണ്ടെത്തും മെഷീൻ

ലഹരി ഉപയോഗം തിരിച്ചറിയാൻ തൽസമയ ഉമിനീർ പരിശോധന മെഷീൻ പരീക്ഷണം തിരുവനന്തപുരത്ത് 19 പേരെ പരിശോധിച്ചപ്പോൾ 11 പേരും ലഹരിയിൽ ഉള്ളവരാണ്. സംശയം ഉള്ളയാളുടെ ഉമിനീർ മെഷീനിൽ പരിശോധിച്ചാൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് 5 മിനിറ്റിനുള്ളിൽ അറിയാം. ലഹരി ഉപയോഗം സ്ഥിരീകരിക്കാൻ പാടുപ്പെട്ടിരുന്ന പോലീസിന് ആശ്വാസമായി പുതിയ മെഷീൻ എത്തി. സോട്ടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം. തിരുവനന്തപുരം നഗരത്തിലാണ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്.

രണ്ടുദിവസത്തിനുള്ളിൽ 11 പേർ പരിശോധനയിൽ കുടുങ്ങി. രണ്ടുദിവസം മുൻപ് ലഹരി ഉപയോഗിച്ചവരെ പോലും യന്ത്രം തിരിച്ചറിയുന്നുണ്ട്. പ്രവർത്തനം തൃപ്തികരമായാൽ സംസ്ഥാനത്ത് ഇത് വ്യാപിപ്പിക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ തിരിച്ചറിയാൻ ഊതിക്കുമ്പോൾ ഫലം തരുന്ന ബ്രത്ലൈസർ ആണ് പോലീസിന് ഉപയോഗിക്കുന്നത്. പുതിയ യന്ത്രത്തിന്റെ വരവോടെ മറ്റു ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധന വേഗം പൂർത്തിയാക്കാം. സ്ഥിരീകരിച്ചാൽ അപ്പോൾ തന്നെ നിയമ നടപടി സ്വീകരിക്കും.

തമ്പാനൂർ കിഴക്കേകോട്ട റോഡിലും, മാനവീയം വീഥിയിലും അസിസ്റ്റൻറ് കമ്മീഷണർ ഈ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആയിരുന്നു പരീക്ഷണാർത്ഥമുള്ള പരിശോധന .തമ്പാനൂരിലും പുത്തരിക്കണ്ടത്തുമായി 11 പേരെ പരിശോധിച്ചപ്പോൾ ഏഴുപേർ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന്കണ്ടെത്തി .എട്ടുപേരിൽ നാലുപേരാണ് പോസിറ്റീവായത് .എംഡി എം എ അടക്കമുള്ള രാസലഹരികൾ, ബ്രൗൺഷുഗർ, കഞ്ചാവ് തുടങ്ങിയ എല്ലാത്തരം ലഹരി വസ്തുക്കളുടെയും ഉപയോഗം മെഷീൻ കണ്ടെത്തും.

ഇപ്പോൾ ചെയ്യുന്നതുപോലെ വിശദവൈദ്യ പരിശോധന വേണ്ടി വരില്ല ‘ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ നിന്നും തൊണ്ടി കിട്ടിയില്ലെങ്കിൽ പോലീസിന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയുണ്ട്. പരിശോധിക്കൻ മെഷീൻ വരുന്നതോടെ ആ ന്യൂനത പരിഹരിക്കപ്പെടും. പരിശോധന വിജയിച്ചാൽ കൂടുതൽ മെഷീൻ വാങ്ങാൻ ശുപാർശ നൽകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു .ഒരു മെഷീന്15 ലക്ഷത്തോളം രൂപ വിലയുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …