Breaking News

താന്‍ പറഞ്ഞ കാര്യം തന്നെയാണ്​ കെ.കെ.ശൈലജയും ആവര്‍ത്തിച്ചത്​ -വി.ഡി.സതീശന്‍…

കോവിഡ്​ പ്രതിരോധത്തിലെ പാളിച്ചകളിലും സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പിലും സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍. കരുവന്നൂര്‍ ബാങ്ക്​ തട്ടിപ്പ്​ കേസിലെ

പ്രതികളെ സി.പി.എം ഭയക്കുകയാണെന്ന്​ സതീശന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ അറസ്റ്റിലായാല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങും. കേസില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ്​ പ്രതിരോധത്തില്‍ സര്‍ക്കാറിന്​ പാളിച്ചകളുണ്ടായിട്ടുണ്ട്​. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്​ കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.കെ.ശൈലജയും ആവര്‍ത്തിച്ചത്​. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കു​കയാണ്​ കെ.കെ.ശൈലജ ചെയ്​തതെന്നും

സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തേജക പാക്കേജ്​ കൊണ്ട്​ കാര്യമില്ല. കരാറുകാര്‍ക്ക്​ കൊടുക്കാനുള്ള പണം നല്‍കുന്നത്​ എങ്ങനെ ഉത്തേജക പാക്കേജാവും.

സര്‍ക്കാറിന്‍റെ ബാധ്യതകള്‍ തീര്‍ക്കുക മാത്രമാണ്​ ഉത്തേജക പാക്കേജി​ലൂടെ ചെയ്​തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …