Breaking News

ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തോട് അവഹേളനവും അധിക്ഷേപവും നടത്തിയ വിനായകൻ്റെ വീട് ആക്രമിച്ചു… വീട് ആക്രമിച്ചവരെ കുടുക്കാൻ വിനായകൻ്റെ രഹസ്യ നീക്കം..

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫെയ്സ് ബുക്ക് ലൈവിലൂടെ ആക്ഷേപിച്ച പരാതിയിൽ നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ്സെടുത്തു.മൃതദേഹ ത്തോട് അനാദരവ് കാണിച്ചതിനും വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയതിനുമാണ് കേസ്സെടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ ഫെയ്സ് ബുക്കിലൂടെ അപമാനിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് സെൻട്രൽ എസി പി സി സെൻട്രൽ എസിപി സി ജയകുമാറിന് പരാതി നൽകിയത് ‘ഇതിനു പുറമെ നാല് പരാതികളും നോർത്ത് പോലീസിന് ലഭിച്ചു.

ഇതിനു പിന്നാലെയാണ് വിനായകൻ നിർണ്ണായക നീക്കം നടത്തുന്നത്. പ്രവർത്തകർ വീട് ആക്രമിച്ചു എന്നാരോപിച്ചാണ് വിനായകൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കലൂരിലെ ഫ്ലാറ്റിലെ ജനൽചില്ലുകൾ തകർത്തെന്നാണ് വിനായകൻ്റെ ആക്ഷേപം.കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.സംഘം ജനൽച്ചില്ലുകൾ അടച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിച്ചു എന്നാണ് വിവരം. വാക്കാൽ മാത്രമാണ് വിനായകൻ പരാതി പറഞ്ഞിരിക്കുന്നത്.ഉടൻ തന്നെ പരാതി നൽകുമെന്നാണ് വിവരം.

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ചിൽ വീടിൻ്റെ ജനൽച്ചില്ലടക്കം അടിച്ചു തകർത്തിട്ടുണ്ട്.ഇത് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് വിനായകൻ്റെ ആവശ്യം. രണ്ടു കേസ്സുകളും പോലീസ് പരിഗണിക്കുന്നുണ്ട് ‘ഇതു സംബന്ധിച്ച് ഇരു വിഭാഗത്തിൽ നിന്നും പോലീസ് മൊഴി എടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിനായകൻ ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഒരു വീഡിയോ ഫെയ്സ് ബുക്കിൽ പങ്കുവച്ചത്.ഇതേ തുടർന്ന് വലിയ വിമർശനങ്ങളാണ് പൊതുസമൂഹത്തിൽ നിന്നും ഉണ്ടായതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ആരാണീ ഉമ്മൻ ചാണ്ടി? എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് വിനായകൻ ഉന്നയിച്ചത്. വ്യാപക പ്രതിഷേധം ഉയർന്നതോടെ വിനായകൻ തൻ്റെ വീഡിയോ പിൻവലിച്ചിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …