Breaking News

നീണ്ട ഒമ്ബത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നു…

ഒമ്ബത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍‌‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആരോഗ്യ സു‍രക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മാതാപിതാക്കളുടെ സമ്മതപത്രത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്തേണ്ടത്. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്.

ഇത്രയും നാളുകള്‍ക്ക് ശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. സ്കൂ​ളു​ക​ളി​ല്‍ ഒ​രേ​സ​മ​യം 50 ശ​ത​മാ​നം കു​ട്ടി​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ എ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

10, 12 ക്ലാ​സു​ക​ളി​ല്‍ 300ല്‍ ​കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ള്ള സ്കൂ​ളു​ക​ളി​ല്‍ ഒ​രേ​സ​മ​യം 25 ശ​ത​മാ​നം കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.‌

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …