Breaking News

മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ചു; ടിടിഇ പിടിയിൽ

ലക്‌നൗ: പഞ്ചാബിലെ അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരിയുടെ തലയിൽ ടിക്കറ്റ് പരിശോധകൻ (ടിടിഇ) മൂത്രമൊഴിച്ചെന്ന് പരാതി. ഞായറാഴ്ച അർദ്ധരാത്രിയാണ് ഭർത്താവിനൊപ്പം അകാൽ തക്ത് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ബിഹാർ സ്വദേശിയായ ടിടിഇ മുന്ന കുമാറിനെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഞായറാഴ്ച അർദ്ധരാത്രി എ1 കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിൽ മുന്ന കുമാർ മൂത്രമൊഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി. ട്രെയിൻ ചാർബാഗിലെത്തിയപ്പോൾ ഇയാളെ റെയിൽവേ പൊലീസിന് കൈമാറി. തുടർന്ന് യുവതിയുടെ ഭർത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ടിടിഇ അമിതമായി മദ്യപിച്ചിരുന്നതായി യാത്രക്കാർ പറഞ്ഞതായി പൊലീസ് പറഞ്ഞു.

About News Desk

Check Also

പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഐഎംഎ

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. ഗണേഷ് കുമാറിൻ്റെ …