Breaking News

ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; അതീവ ജാ​ഗ്രതാ നിർദേശം…

ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതായ് റിപ്പോർട്ട്. ബ്രിട്ടനില്‍ നിന്നെത്തിയ 25 പേര്‍ക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

ഇവരുടെ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സാമ്ബിളുകള്‍ പരിശോധിക്കുകയാണ്. സമ്ബര്‍ക്കപട്ടികയും തയാറാക്കി വരികയാണ്. പുതിയ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന

സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണം സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആവശ്യമെങ്കില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …