Breaking News

പൊലീസിന്റെ ‘പി ഹണ്ടില്‍’ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കണം ഈ നാല് കാര്യങ്ങള്‍…

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. സൈബര്‍ ടീമിന്റെ സഹായത്തോടെ തിങ്കളാഴ്ച പി ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ ഉന്നത ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ദരും യുവാക്കളുമടക്കം നിരവധി പേര്‍ പിടിയിലായ സാഹചര്യത്തിലാണ് കര്‍ശനനടപടി.

കണ്ണൂരില്‍ അന്‍പതിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ വിവിധ സൈറ്റുകള്‍ സന്ദര്‍ശിച്ചതിന്റെയും വീഡിയോ ഡൗണ്‍ലോഡ് ചെയ്തതിന്റെയും തെളിവുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നെടുക്കുകയും കാണുകയും ചെയ്യുന്നവരെ പിടികൂടാനാണ് പി ഹണ്ട് റെയ്ഡ്

ചെയ്യരുത് ഈ നാല് കാര്യങ്ങള്‍

  1. കുട്ടികളുടെ അശ്ലീലചിത്രമോ, വീഡിയോയോ കാണുക, പ്രചരിപ്പിക്കുക
  2. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുക
  3. ചൈല്‍ഡ് പോണോഗ്രഫി, ചൈല്‍ഡ് സെക്സ് എന്നീ വാക്കുകള്‍ തിരയുക
  4. നമ്മുടെ വൈഫൈ ഉപയോഗിച്ച്‌ മറ്റാരെങ്കിലും ഇത്തരം വാക്കുകള്‍ തിരയുന്നതും കുറ്റകരമാണ്

ശിക്ഷ ഇങ്ങനെ

അഞ്ചു വര്‍ഷം കഠിന തടവും പത്തു ലക്ഷം രൂപ പിഴയും

ചൈല്‍ഡ് പോണോഗ്രാഫിക്ക് തടയിടാന്‍

ചൈല്‍ഡ് പോണോഗ്രാഫിയും ഇതിന്റെ ദുരുപയോഗവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തുന്നത്. ഇത്തരം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവരേയും ദൃശ്യങ്ങള്‍ കൈമാറുന്നവരേയും കണ്ടെത്തിയാണ് പൊലീസ് നടപടി. ഫോണുകള്‍, ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍ എന്നിവ പൊലീസ് പിടികൂടി പരിശോധിച്ചുവരികയാണ്. സാമൂഹികമാദ്ധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളുമായി സഹകരിച്ചാണ് കേരളാ പൊലീസ് പി ഹണ്ട് നടത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …