Breaking News

ഒളിമ്ബിക്​സ്​ സ്വര്‍ണ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു…

ടോക്യോ ഒളിമ്ബിക്​സ്​ സ്വര്‍ണ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ്​ താരത്തെ ആശുപത്രിയി​ലാക്കിയത്​. ചൊവ്വാഴ്ച

പനിയെ തുടര്‍ന്നാണ്​ പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്കിടെ ജാവലിന്‍ ത്രോ താരം മടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പാനിപ്പത്ത്​ വരെ ആറ്​ മണിക്കൂര്‍ സമയം നീണ്ടുനിന്ന കാര്‍

റാലിയിലായിരുന്നു താരം പ​ങ്കെടുത്തത്​. പാനിപ്പത്തില്‍ നടന്ന പരിപാടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം സ്​റ്റേജില്‍ നിന്ന്​ ഇറങ്ങുകയായിരുന്നുവെന്ന്​

ബന്ധുക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക്​ മുമ്ബും നീരജിന്​ പനി അനുഭവപ്പെ​ട്ടെങ്കിലും കോവിഡ്​ പരിശോധനയില്‍ നെഗറ്റീവായിരുന്നു. ​ രോഗമുക്തനായി സ്വതന്ത്ര്യ ദിന പരിപാടിയില്‍ പ​ങ്കെടുത്തെങ്കിലും

ചൊവ്വാഴ്ച പനി കൂടി. അത്​ലറ്റിക്​സില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി നീരജ്​ മാറിയിരുന്നു. അഭിനവ്​ ബിന്ദ്രക്ക്​ ശേഷം വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയായിരുന്നു നീരജ്. 87.58 മീറ്റര്‍ ജാവലിന്‍ പായിച്ചാണ്​ നീരജ്​ സ്വര്‍ണം നേടിയത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …