Breaking News

യുവതിയുടെ തുണിയുരിഞ്ഞും എടുത്തെറിഞ്ഞും ആള്‍ക്കൂട്ട ഭ്രാന്ത്​; ഞെട്ടിപ്പിക്കുന്ന സംഭവം പാകിസ്​താനില്‍ സ്വാതന്ത്ര്യ ദിനത്തില്‍ (വീഡിയോ)

സ്വാതന്ത്ര്യദിനത്തില്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആളുകള്‍ ആക്രമിച്ചുവെന്ന്​ യുവതിയുടെ പരാതി. മുന്നൂറിലധികം ആളുകളുള്ള ‘ഭ്രാന്തന്‍കൂട്ടം’ വസ്​ത്രം വലിച്ചു കീറുകയും മുകളിലേക്ക്​ എടുത്തെറിയുകയും ചെയ്​തുവെന്നാണ്​ പരാതി.

പാകിസ്​താനിലെ ലാഹോറില്‍ മിനാറെ പാകിസ്​താന്​ സമീപം ഗ്രേറ്റര്‍ ഇഖ്​ബാല്‍ പാര്‍ക്കിലാണ്​ സംഭവം നടന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ യുവതിയും ആറും സുഹൃത്തുക്കളും ചേര്‍ന്ന്​ ടിക്​ടോക്​ വിഡിയോ ചിത്രീകരിക്കുകയായിരുന്നു.

അതിനിടെ ആള്‍ക്കൂട്ടം ഇടപെടുകയും യുവതിയുടെ വസ്​ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. യുവതിയെ വായുവിലെറിഞ്ഞ്​ കളിച്ച ആള്‍ക്കൂട്ടം ആഭരണങ്ങളടക്കം മോഷ്​ടിക്കുകയും ചെയ്​തു. യുവതിയോടൊപ്പമുള്ളവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും മൂന്നുറിലധികമുള്ള

ആള്‍ക്കുട്ടത്തെ നിയന്ത്രിക്കാനായില്ലെന്ന്​ യുവതി പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട്​ ചെയ്​തു. യുവതിയുടെ മോതിരം, കമ്മലുകള്‍, കൂടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍, പണം എന്നിവ ആള്‍ക്കൂട്ടം കവര്‍ന്നുവെന്ന്​ പൊലീസില്‍

നല്‍കിയ പരാതിയില്‍ പറയുന്നു. ​സംഭവത്തില്‍ ലോറി അഡ്ഡ പൊലീസ്​ സ്​റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്​. അടിയന്തര നടപടിയെടുക്കാന്‍ എസ്​.പിക്ക്​ ലാഹോര്‍ ഡി.ഐ.ജി സാജിദ്​ കിയ്യാനി ഉത്തരവ്​ നല്‍കുകയും ചെയ്​തിട്ടുണ്ടെന്ന്​ ഡോണ്‍ പത്രം റിപ്പോര്‍ട്ട്​ ചെയ്​തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …