Breaking News

നടി ആക്രമണ കേസ്; അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മീനാക്ഷി ?; സത്യം പറയാന്‍ താന്‍ ബാദ്ധ്യസ്ഥായണെന്ന് മഞ്ജുവും ?; വിചാരണ വെള്ളിയാഴ്ച വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.

ജഡ്ജിയ്ക്ക് തുടരാന്‍ താല്‍പര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു.

ഇരയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയിട്ടില്ല.

എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ ഫോണിലൂടെ തന്നോട് പറഞ്ഞു. സത്യം പറയാന്‍ താന്‍ ബാദ്ധ്യസ്ഥായണെന്നായിരുന്നു മഞ്ജു മകളോട് പറഞ്ഞത്. ഇത് രേഖപ്പെടുത്തണമെന്ന് കോടതിയോട് പറഞ്ഞിട്ടും അത് രേഖപ്പെടുത്താന്‍ വിചാരണ കോടതി തയ്യാറായില്ലെന്നാണ് ആരോപണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …