Feb 13, 2026 12:25 PM
Breaking News

നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍; മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊടും ക്രൂരത..

പിറന്നുവീണ നവജാത ശിശുക്കളോടും ക്രൂരത കാണിച്ച നഴ്‌സിനെ പോലീസ് അറസ്റ്റു ചെയ്തു. നവജാതശിശുക്കളെ മോര്‍ഫിന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നഴ്‌സിനെ അറസ്റ്റ് ചെയ്തത്.

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

ജര്‍മനിയിലെ ഉയിം സര്‍വകലാശാല ആശുപത്രിയിലെ നഴ്സാണ് അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായിരിക്കുന്നത്. 2019 ഡിസംബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരേസമയം അഞ്ച് നവജാതശിശുക്കളെയാണ് നഴ്സ് മോര്‍ഫിന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സിറിഞ്ചില്‍ മുലപ്പാലിനൊപ്പമാണ് മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയത്. എന്നാല്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കും ശ്വാസതടസം അനുഭവപ്പെടുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നഴ്സുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഉടന്‍തന്നെ അടിയന്തര ചികിത്സ നല്‍കിയതിനാല്‍ അഞ്ച് കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കാനായി. അറസ്റ്റിലായ നഴ്സിന്റെ ലോക്കറില്‍നിന്ന് മോര്‍ഫിന്‍ കലര്‍ത്തിയ മുലപ്പാലും സിറിഞ്ചും കണ്ടെടുത്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …