Breaking News

ഇടുക്കി കൊലപാതകത്തിന് പിന്നാലെ മഹാരാജാസില്‍ സംഘര്‍ഷം; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്…

എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ഇടുക്കിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

ഗുരുതര പരുക്കുകളേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി സംഭവത്തിനു പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധ കോളേജുകളില്‍ എസ്‌എഫ്‌ഐ ആക്രമണങ്ങള്‍ നടത്തുന്നതായി കെഎസ്‌യു ആരോപിച്ചു.

ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജാണ് കോളേജ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ധീരജിന് പുറമെ മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എസ്‌എഫ്‌ഐയുടെ ആരോപണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …