Breaking News

പകൽ ഡെലിവറി ബോയ്, രാത്രിയിൽ ഓട്ടൻതുള്ളൽ; പോരാട്ടമാണ് ജിനേഷിന്റെ ജീവിതം

ചെറുതുരുത്തി : ഒരു കാലത്ത് കോവിഡ് രൂക്ഷമായതോടെ ഉത്സവങ്ങളിലും, മറ്റ് ആഘോഷങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത് കലാകാരൻമാരെ സാരമായി തന്നെയാണ് ബാധിച്ചത്. ഇത്തരത്തിൽ വേദികൾ ലഭിക്കാതായപ്പോൾ ഉപജീവനത്തിനായി ഡെലിവറി ബോയ് ആയ ജിനേഷ് പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോവുകയാണ്.

മലപ്പുറം പത്തോളിൽ താമസിക്കുന്ന ചണ്ണേകാട്ടിൽ കലാമണ്ഡലം ജിനേഷ് തന്റെ കുടുംബത്തിന് ഇങ്ങനെയാണ് തണലാവുന്നത്. പകൽ ആമസോണിലെ ഡെലിവറി ജോലി ചെയ്തും, രാത്രി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചും ജിനേഷ് മാതൃകയാവുന്നു.

ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തിന്റെ ഭാഗമായി അരങ്ങേറുന്ന സാംസ്കാരിക പരിപാടിയിലാണ് കലാമണ്ഡലം ജിനേഷ് അടുത്തിടെ തുള്ളൽ അവതരിപ്പിച്ചത്. അതിജീവിക്കേണ്ട സമയങ്ങളിലെല്ലാം കരുതൽ എടുത്ത്, കലയെ നെഞ്ചോട് ചേർത്ത് ജീവിതം മുന്നോട്ടു നയിക്കുന്ന ജിനേഷിനെ പോലുള്ളവർ ഏവർക്കും പ്രചോദനം തന്നെയാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …