Breaking News

നീറ്റ് പേടി; തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ….

നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആണ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുമ്ബ് സേലത്തും ഇതേ കാരണത്താല്‍ മറ്റൊരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു.

നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. 12-ാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …