Breaking News

ക​ള​ക്ട​ര്‍ തെ​റി​ച്ചു ; യു​വാ​വി​നോ​ടും കു​ടും​ബ​ത്തോ​ടും മാ​പ്പു പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി…

ഛത്തീ​സ്​ണ്ഡി​ല്‍ ലോ​ക്ക്ഡൗ​ണി​നി​ടെ മ​രു​ന്ന് വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നേ​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. സൂ​ര​ജ്പു​ര്‍ ക​ള​ക്ട​ര്‍ ര​ണ്‍​ബീ​ര്‍ ശ​ര്‍​മ​യെ

ത​ല്‍​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ല്‍ അ​റി​യി​ച്ചു.  ക​ള​ക്ട​റു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച മു​ഖ്യ​മ​ന്ത്രി യു​വാ​വി​നോ​ടും കു​ടും​ബ​ത്തോ​ടും മാ​പ്പു പ​റ​യു​ന്ന​താ​യും ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ലോ​ക്ക്ഡൗ​ണി​നി​ടെ മ​രു​ന്ന് വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും

മ​ര്‍​ദ​ന​മേ​റ്റ​ത് ക​ള​ക്ട​ര്‍ യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി നി​ല​ത്ത് എ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പോ​ലീ​സു​കാ​രും യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍​ക്കെ​തി​രെ വ്യാ​പ​ക​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. യു​വാ​വി​നോ​ട് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി ഒ​രു വൈ​രാ​ഗ്യ​മി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ താ​ന്‍ മാ​പ്പ് പ​റ​യു​ന്നു​വെ​ന്നും ക​ള​ക്ട​ര്‍ പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …