Breaking News

ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനാനുമതി…

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ്. ഒരിടവേളയ്ക്ക് ശേഷമാണ്

കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ വീണ്ടും ഭക്തര്‍ക്ക് ദര്‍ശനം സൗകര്യം ഒരുങ്ങുന്നത്. വൈകിട്ട് അഞ്ചുമണിയോടെ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി നട തുറന്ന് ദീപങ്ങള്‍ തെളിക്കും.

ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ അനുമതി ലഭിച്ചവരെ മാത്രമേ ദര്‍ശനത്തിനായി അനുവാദം നല്‍കുകയുള്ളു. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ്

സര്‍ട്ടിഫിക്കേറ്റോ, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കുമാണ് പ്രവേശനാനുമതി. പ്രതിദിനം 5000 പേരെയാണ് മലകയറാന്‍ അനുവദിക്കുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍

സംഘത്തിന് പമ്ബയിലും സന്നിധാനത്തുമായി ചുമതല നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കായി കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കും. നിലയ്ക്കല്‍ – പമ്ബ ചെയിന്‍

സര്‍വീസിനായി കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തി. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പൂജാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഈ മാസം 21 ന് ആണ് നട അടയ്ക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …