Breaking News

വീൽചെയറിലായതിനാൽ പ്രിൻസിപ്പലിന്റെ അവഗണന; ഫാഷൻ ലോകം തുന്നിയെടുത്ത് ഷബ്നയുടെ മധുര പ്രതികാരം

ചങ്ങനാശ്ശേരി : വലിയ പ്രതീക്ഷകളും സ്വപ്നവുമായാണ് ഷബ്ന സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടാനായി കോളേജിലെത്തിയത്. എന്നാൽ മൂന്നാം നിലയിലെ ക്ലാസ്സ്‌ വീൽചെയറിലെത്തുന്ന വിദ്യാർത്ഥിക്കായി മാറ്റാൻ കഴിയില്ലെന്ന പ്രിൻസിപ്പലിന്റെ വാക്കുകൾ ഉള്ളുതകർത്തു. എന്നാൽ ആ മുറിവിൽ നിന്ന് ജീവിതം തുന്നിയെടുത്ത് വിജയിച്ചിരിക്കുകയാണ് ഷബ്ന ഇപ്പോൾ.

2006 ൽ ക്യാൻസർ ബാധിതനായി വാപ്പ മരിച്ചപ്പോഴും, 2018 ൽ കുളിമുറിയിൽ വീണ് സാരമായ പരിക്കേറ്റപ്പോഴും തോറ്റുപോകരുത് എന്ന വാശിയായിരുന്നു മനസ്സിൽ. നാല് പെൺമക്കളിൽ മൂത്തവളായ ഷബ്ന ജന്മനാ പ്രോഗ്രസീവ് മസ്കുലാർ ഡിസ്ഫങ്ക്ഷൻ രോഗബാധിതയാണ്. ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി തുടർ പഠനത്തിനെത്തിയപ്പോഴായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. പിന്നീടാണ് തുന്നലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. സ്വന്തം മുറിയിലിരുന്ന് വലിയൊരു ഫാഷൻ ലോകം തന്നെ സൃഷ്ടിക്കാൻ ഷബ്നക്കായി.

മന്നത്ത് സ്റ്റൈൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സെലിബ്രിറ്റീസുൾപ്പെടെ 33,000 ഫോളോവേഴ്‌സാണ്‌ ഷബ്നയുടെ ഫാഷൻ വൈവിധ്യങ്ങൾ തേടിയെത്തുന്നത്. ഉമ്മ ശമീന എല്ലാ പിന്തുണയും നൽകി ഷബ്നയോടൊപ്പം ഉണ്ട്. മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ട്രസ്റ്റ് എന്ന സംഘടനയിലെ അംഗവുമാണ് ഷബ്ന.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …