Breaking News

ഉമേഷ്പാൽ കൊലക്കേസ്; പ്രതിയായ വിജയ് ചൗധരി എന്ന ഉസ്മാനെ യുപി പൊലീസ് വെടിവെച്ച് കൊന്നു

ലക്നൗ: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിനടുത്തുള്ള കൗധിയാര പ്രദേശത്ത് കൊലക്കേസ് പ്രതിയെ യു പി പൊലീസ് വെടിവച്ച് കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ഉമേഷ്പാൽ വധക്കേസിലെ പ്രതിയായ വിജയ് ചൗധരി എന്ന ഉസ്മാനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബി.എസ്.പി എം.എൽ.എയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ്പാൽ.

ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതിയാണ് ഉസ്മാൻ. പ്രയാഗ്‌രാജ് പൊലീസ് കമ്മീഷണർ രമിത് ശർമ്മ ഉസ്മാന്‍റെ മരണം സ്ഥിരീകരിച്ചു. ഉസ്മാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉസ്മാനെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഉമേഷ്പാലിന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി പൊലീസ് 2.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …