Breaking News

കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണം: വി മുരളീധരൻ

തൃശൂർ: കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ അത് ജനങ്ങളോടുള്ള കടുത്ത അനീതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരത്തെ തീപിടിത്തം പത്ത് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഒരക്ഷരം ഉരിയാടുന്നില്ല. വൈക്കം വിശ്വന്റെ മരുമകന് അഴിമതി നടത്താൻ കൂട്ടുനിന്നതിൻ്റെ ജാള്യതയാകും പിണറായി വിജയന്. ദുരന്തം വരുമ്പോൾ മുഖ്യമന്ത്രി ഓടി ഒളിക്കുന്നു.

കർണാടകയിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനിക്ക് കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ കരാർ എങ്ങനെ കിട്ടിയെന്ന് സി.പി.എം വ്യക്തമാക്കണം. സ്മാർട്ട് സിറ്റി പദ്ധതിയിൽ കൊച്ചിയെ ഉൾപ്പെടുത്തി കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്രം അനുവദിച്ച കോടികൾ എന്ത് ചെയ്തുവെന്ന് മാറിമാറി ഭരിച്ചവർ വ്യക്തമാക്കണം. കേന്ദ്രം ഉടൻ തന്നെ വ്യോമസേനയെ ബ്രഹ്മപുരത്തേക്ക് അയച്ചു. വിഷയം കേന്ദ്ര പരിസ്ഥിതി, ആരോഗ്യ, നഗരവികസന മന്ത്രിമാരെ അറിയിക്കുമെന്നും മുരളീധരൻ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …