Breaking News

Lifestyle

കാരുണ്യ വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാരുണ്യ ഫാർമസി വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കുന്നതിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി കുറഞ്ഞ വിലയ്ക്കാവും വാക്സിൻ നൽകുകയെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സീന്‍ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ അവശ്യ മരുന്നല്ലാത്തതിനാൽ …

Read More »

ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടിനൽകുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനം ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്ക്. ശേഷിക്കുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം കണക്കിലെടുത്താണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്. …

Read More »

രാജ്യത്ത് സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് അനീമിയയും അമിതഭാരവും

തിരുവനന്തപുരം: രാജ്യത്ത് 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും ഒരുമിച്ച് ഉണ്ടെന്ന് പഠനം. കേരള കേന്ദ്ര സർവകലാശാല പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. ജയലക്ഷ്മി രാജീവ്, വിദ്യാർഥി സീവർ ക്രിസ്റ്റ്യൻ, തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ പ്രൊഫസർ ശ്രീനിവാസൻ കണ്ണൻ എന്നിവരാണ് പഠനം …

Read More »

ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയ്ക്ക് പിടിവീഴുന്നു; നോട്ടീസ് നൽകി കേന്ദ്രം

കണ്ണൂര്‍: ഓൺലൈൻ മരുന്ന് വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ ഇടപെടൽ. ഓണ്‍ലൈന്‍, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി മരുന്ന് വിൽക്കുന്നവർക്ക് കേന്ദ്ര ഡ്രഗ്സ് കണ്ട്രോളർ ജനറൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന് വിരുദ്ധമായി നടത്തുന്ന ഔഷധവ്യാപാരമെന്ന നിലയിലാണ് നോട്ടീസ്. ഉത്തരവ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാർക്കും കൈമാറി. ഡൽഹിയിൽ ആരോഗ്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് ഡ്രഗ്സ് കൺട്രോളറുടെ നടപടി. രാജ്യത്ത് ഇരുപതോളം കമ്പനികൾ ഓൺലൈൻ മരുന്ന് …

Read More »

സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം: വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 509 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്കും അനുബന്ധ ആശുപത്രികൾക്കും പുറമെ 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ, 380 പ്രാഥമികാരോഗ്യ / കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഘട്ടം ഘട്ടമായി ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് …

Read More »

പഞ്ഞിമിഠായിയില്‍ വസ്ത്രനിർമാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ; നിർമാണ കേന്ദ്രം പൂട്ടിച്ചു

കൊല്ലം: വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ ചേർത്ത് പഞ്ഞി മിഠായി നിർമ്മിച്ചിരുന്ന കേന്ദ്രം അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതര സംസ്ഥാന തൊഴിലാളികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിഠായികൾ നിർമ്മിച്ചിരുന്നത്. അഞ്ച് ചെറിയ മുറികളിലായാണ് 25 അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നത്. മിഠായി നിർമ്മാണ മുറിക്ക് സമീപമുള്ള സെപ്റ്റിക് ടാങ്ക് തകർന്ന നിലയിലായിരുന്നു. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന റോഡമിൻ എന്ന …

Read More »

മീനിൽ രാസപദാര്‍ത്ഥമില്ല; റിപ്പോർട്ടിൽ അട്ടിമറിയെന്ന് ആരോഗ്യ സമിതി അധ്യക്ഷ

കോട്ടയം: കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ അംശം ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനാ റിപ്പോർട്ട്. മത്സ്യം ഭക്ഷ്യയോഗ്യമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചതായി മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ മത്സ്യം തിരികെ നൽകേണ്ട അവസ്ഥയിലാണ് നഗരസഭ. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ടിൽ അട്ടിമറി നടന്നതായി നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് …

Read More »

നിശ്ശബ്ദത ജോലിയെ ബാധിക്കും; ശബ്ദങ്ങളും സംഭാഷണങ്ങളും ആവശ്യമെന്ന് പഠനം

വാഷിങ്ടണ്‍: പൂർണ്ണമായും നിശബ്ദമായ ഓഫീസ് അന്തരീക്ഷത്തിൽ ഇരുന്ന് ജീവനക്കാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് പഠനം. ഗവേഷകരുടെ അഭിപ്രായത്തിൽ, പരസ്പര സംഭാഷണവും പശ്ചാത്തല ശബ്ദവും ഉള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുമ്പോഴാണ് ആരോഗ്യകരമായി പ്രവർത്തിക്കാൻ കഴിയുക. യൂണിവേഴ്സിറ്റി ഓഫ് കാന്‍സാസ്, യൂണിവേഴ്സിറ്റി ഓഫ് അരിസോണ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് നേച്ചർ ഡിജിറ്റൽ മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചത്. അമിതമായ ശബ്ദം ജോലിയെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ പൂർണ്ണമായ നിശബ്ദതയും ആരോഗ്യകരമായി ജോലി …

Read More »

ദന്താരോഗ്യം മോശമാകുന്നത് വഴി മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വർധിക്കുമെന്ന് പഠനം

വാഷിങ്ടണ്‍: വായയുടെ ശുചിത്വം പാലിക്കുന്നത് പല്ലുകൾക്കും മോണയ്ക്കും മാത്രമല്ല, തലച്ചോറിനും ഗുണം ചെയ്യുമെന്ന് പഠനം. അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്‍റെ 2023 ഇന്‍റർനാഷണൽ സ്ട്രോക്ക് കോൺഫറൻസിൽ അവതരിപ്പിക്കാനുള്ള പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദന്താരോഗ്യം വഷളാകുന്നത് മസ്തിഷ്കാഘാത സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പല്ല് തേക്കാതിരിക്കുക, പല്ലിന്‍റെ പ്ലേക്ക് നീക്കം ചെയ്യാതിരിക്കുക, മോണരോഗം, ദന്തക്ഷയം തുടങ്ങിയവയെല്ലാം മോശം ദന്താരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. കൂടാതെ, മോശം മോണകളും പല്ലുകളും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും രക്തസമ്മര്‍ദം …

Read More »

ഹെൽത്ത് കാർഡിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡുകളിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ വൻ വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വീഴ്ച കണ്ടെത്തിയാൽ നിയമപ്രകാരം നടപടിയെടുക്കും. 2012-13 കാലയളവിൽ 1358 പരിശോധനകളാണ് നടത്തിയത്. 2016-17 വർഷത്തിൽ 5497 പരിശോധനകളും കഴിഞ്ഞ വർഷം 44,676 പരിശോധനകളുമാണ് നടത്തിയത്. …

Read More »