Breaking News

അടുത്തേക്ക് പാഞ്ഞെത്തി കൂറ്റൻ കടൽപാമ്പ്; പിന്നീട് സംഭവിച്ചത്..?

പലർക്കും ഏറെ ഭയമുള്ള ജീവിയാണ് പാമ്പ്. പക്ഷേ പാമ്പിന്റെ ചിത്രങ്ങളും വിഡിയോകളും കാണുന്നത് കൗതുകവുമാണ്. അത്തരത്തിൽ ഏറെ പേടിപ്പിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഓസ്ട്രേലിയയിലെ യൂട്യൂബറായ ബ്രോഡി ലമോസ് പങ്കുവെച്ച വിഡിയോ ആണിത്. കടലിലൂടെ ബോട്ടിൽ പോകുമ്പോൾ പകർത്തിയ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ബോട്ടിനടുത്തേക്ക് പാഞ്ഞടുക്കുന്ന കൂറ്റൻ കടൽ പാമ്പ്.

അത് ബോട്ടിന്റെ പാഡിൽ ബോർഡിന്റെ അടുത്ത് വരെയെത്തിയിട്ട് വേഗം തിരികെ പോകുന്നതാണ് വിഡിയോയിലുള്ളത്. ‘സാധാരണയായി കടൽപാമ്പുകൾ മനുഷ്യലെ ആക്രമിക്കാറില്ല. എന്നാൽ ഈ വർഷത്തിലെ ഈ സമയത്ത് അവ വളരെ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നെന്നും

ഇണയെ തേടുകയാണെന്നും അതിനാൽ അക്രമകാരികളായിരിക്കുകയാണ്’. മോസ് വിഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നു. പേടിപ്പെടുത്തുന്നതും എന്നാൽ അദ്ഭുതപ്പെടുത്തുന്നതുമായ അനുഭവമാണെന്നും മോസ് പറയുന്നത് വിഡിയോയിൽ കാണാം:

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …