Breaking News

അംബാനിയുടെ വീടിന്​ സമീപം സ്​ഫോടകവസ്​തു നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തിൽ സചിന്‍ വാസെ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുറ്റപത്രം.

കോടീശ്വരന്‍ മുകേഷ്​ അംബാനിയുടെ വീടിന്​ സമീപം സ്​ഫോടക വസ്​തുക്കള്‍ നിറച്ച എസ്​.യു.വി കണ്ടെത്തിയ സംഭവത്തില​ും ബിസിനസുകാരനായ മന്‍സുഖ്​ ഹിരേനി​െന്‍റ കൊല​പാതകത്തിലും മുന്‍ പൊലീസ്​ ഉദ്യോഗസ്​ഥനായ സചിന്‍ വാസെ ഉള്‍പ്പെടെ 10 പേ​ര്‍ക്കെതിരെ കുറ്റപത്രം. 9000 പേജുള്ള കുറ്റപത്രമാണ്​ എന്‍.ഐ.എ സമര്‍പ്പിച്ചത്​.

സചിന്‍ വാസെക്ക്​ പുറമെ വിനായക്​ ഷി​ന്‍ഡെ, നരേഷ്​ ഗോര്‍, റിയാസുദ്ദീന്‍ കാസി, സുനില്‍ മാനെ, ആനന്ദ്​ ജാദവ്​, സതീഷ്​ മോത്​കുരി, മനീഷ്​ സോണി, സന്തോഷ്​ ശേലര്‍ എന്നിവര്‍ക്കെതിരെയാണ്​ കുറ്റപത്രം. നിലവില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്​ എല്ലാ പ്രതികളും.

കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, സ്​ഫോടക വസ്​തുക്കള്‍ കൈകാര്യം ചെയ്യല്‍ എന്നിവക്ക്​ പു​റമെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്​. 200 സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. വിവിധ ഘട്ടങ്ങളിലായി മൂന്ന്​ എഫ്​.ഐ.ആറുകളുടെ അടിസ്​ഥാനത്തിലായിരുന്നു അന്വേഷണം.

മുംബൈയിലെ അംബാനിയുടെ വീടിന്​ സമീപം സ്​ഫോടക വസ്​തുക്കള്‍ നിറച്ച കാര്‍ ക​ണ്ടെത്തിയ സംഭവത്തില്‍ ഗാംദേവി പൊലീസ്​ സ്​റ്റേഷനിലാണ്​ ആദ്യ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​. താനെയിലെ ബിസിനസുകാരനായ മന്‍സുഖ്​ ഹിരേനി​െന്‍റ മ​ഹീ​ന്ദ്ര എസ്​.യു.വി കാര്‍ കാണാതായ സംഭവത്തില്‍ വിക്രോലി സ്​റ്റേഷനിലാണ്​ രണ്ടാമത്തെ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​. ഹി​രേനി​െന്‍റ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മൂന്നാമത്തെ എഫ്​.ഐ.ആര്‍. തുടര്‍ന്ന്​ എന്‍.ഐ.എ കേസ്​ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായി പത്തോളം പ്രതികളെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു.

2021 ഫെബ്രുവരി 25നാണ്​ അംബാനിയുടെ വീടിന്​ സമീപം സ്​ഫോടക വസ്​തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയത്​. പിന്നീട്​ മന്‍സുഖ്​ ഹിരേന്‍ ത​െന്‍റ വാഹനം മോഷണം പോയെന്ന്​ കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ മാര്‍ച്ച്‌​ അഞ്ചിന്​ മന്‍സുഖിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

 

 

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …