Breaking News

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജാക്വിന്‍ ഫിനിക്സ് മികച്ച നടന്‍, റെനി സെല്‍വെഗര്‍ മികച്ച നടി..!

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.

ജാക്വിന്‍ ഫിനിക്സാണ് മികച്ച നടന്‍. ജോക്കര്‍’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജാക്വിന്‍. ജ്യുഡി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റെനി സെല്‍വെഗറാണ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റ്വിന്‍ ടാരന്റിനോ സംവിധാനം ചെയ്ത ‘വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ബ്രാഡ് പിറ്റ് സ്വന്തമാക്കി. ഡ്രാമ വിഭാഗത്തില്‍ ജോക്കറിനെ പിന്തള്ളി സാം മെന്‍ഡസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്.

മികച്ച സംവിധായകനും സാം മെന്‍ഡിസ് ആണ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘പാരസൈറ്റ്’ സ്വന്തമാക്കിയപ്പോള്‍ എച്ച്‌ബിഒയുടെ ചെര്‍നോബിലാണ് മികച്ച ടെലിവിഷന്‍ സീരീസ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …