Breaking News

കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ ലഭ്യമാക്കുമെന്ന് റെയില്‍വെ…

കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ചതായി റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. ഇനിമുതല്‍ റെയില്‍വെയുടെ റെയില്‍വയര്‍ വൈ-ഫൈ ജമ്മു കശ്മീരിലെ എല്ലാ സ്‌റ്റേഷനുകളിലും ലഭ്യമാക്കും.

ലോക വൈ-ഫൈ ദിനത്തില്‍ ശ്രീനഗര്‍ അടക്കം കശ്മീര്‍ താഴ്വരയിലെ 14 സ്റ്റേഷനുകളും ലോകത്തെ ഏറ്റവും വലിയ സംയോജിത പബ്ലിക് വൈഫൈ നെറ്റ്വര്‍ക്കുകളുടെ ഭാഗമായി മാറിയെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും

രാജ്യത്തൊട്ടാകെ 6000ത്തില്‍ അധികം സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നെറ്റ് വര്‍കാണിതെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ ലിമിറ്റഡുമായി

സഹകരിച്ച്‌ ഇന്‍ഡ്യന്‍ റെയില്‍വെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും അതിവേഗ വൈ-ഫൈ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …