Breaking News

ഇന്‍സ്റ്റഗ്രാമിനും മെറ്റയ്ക്കുമെതിരെ കോപ്പിയടി ആരോപണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോട്ടോ കോടതിയില്‍

പ്രശസ്ത സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലുള്ള ഒരു ഫീച്ചര്‍ തങ്ങളുടെ ആപ്പില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിച്ച്‌ മെറ്റയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു സമൂഹ മാധ്യമം രംഗത്ത്. മുമ്ബ് ഫെയ്‌സ്ബുക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്ബനിയായ മെറ്റയ്‌ക്കെതിരെ വിശ്വാസ വഞ്ചന ഉന്നയിച്ചാണ് ഫോട്ടോ എന്ന ആപ്ലിക്കേഷന്‍ കേസ് കൊടുത്തിരിക്കുന്നത്.

ഫെയ്‌സ്ബുക്കിനെതിരെ നേരത്തെയും വിപണി മത്സരത്തിന് തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച്‌ വിവിധ സ്ഥാപനങ്ങള്‍ കേസ് നല്‍കിയിരുന്നു. ഒറ്റക്ലിക്കില്‍ അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്തി ജിഫ് വീഡിയോകള്‍ നിര്‍മിക്കാനും പങ്കു വയ്ക്കാനും സഹായിച്ചിരുന്ന ആപ്ലിക്കേഷനാണ് ഫോട്ടോ ആപ്പ്.

ഈ ഫീച്ചറിന് സമാനമാണ് ഇന്‍സ്റ്റാഗ്രാമിലെ ബൂമറാങ്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഫീച്ചറുകളിലൊന്നാണ് ബൂമറാങ്. ഈ ഫീച്ചര്‍ തങ്ങളില്‍ നിന്നും ഫെയ്‌സ്ബുക്ക് കോപ്പിയടിക്കുകയും ബൂമറാങ് എന്ന പേരില്‍ അവതരിപ്പിക്കുകയുമായിരുന്നുവെന്നാണ് ഫോട്ടോ ആപ്പ് ആരോപിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സില്‍ നിന്ന് ഫെയ്‌സ്ബുക്ക് തങ്ങളെ ബ്ലോക്ക് ചെയ്തുവെന്നും ഫോട്ടോ പറയുന്നു. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും നടപടികള്‍ ഫോട്ടോ ആപ്പിനെ ഒരു വ്യവസായമെന്ന നിലയില്‍ തകര്‍ത്തുകളഞ്ഞു. ഫേസ്ബുക്കിന്റെ മത്സരവിരുദ്ധമായ പെരുമാറ്റത്തിന്റെ നേരിട്ടുള്ള ഫലമെന്നോണം ഫോട്ടോ പരാജയപ്പെടുകയായിരുന്നു.

ഫെയ്‌സ്ബുക്കിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ല എങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങളെ പോലെ വളരാന്‍ തങ്ങള്‍ക്ക് സാധിക്കുമായിരുന്നുവെന്നും ഫോട്ടോ ആപ്പ് യുഎസിലെ ഒരു കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2014 ലാണ് ഫോട്ടോ ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ ഏറെനാള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കായില്ല.

2017 ല്‍ തന്നെ ആപ്പ് പൂട്ടി. തുടക്കത്തില്‍ 37 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നുവെന്നും ഫോട്ടോ അവകാശപ്പെടുന്നു. ഫീച്ചറുകള്‍ വിശകലനം ചെയ്യുന്നതിനായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും, ഇന്‍സ്റ്റാഗ്രാം സിഇഒ കെവിന്‍ സിസ്‌ട്രോമും ഫോട്ടോ ആപ്പ് ഡൗണ്‍ലോഡ്

ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫോട്ടോ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പരാതി നിലനില്‍ക്കുന്നതല്ലെന്നും പ്രശ്‌നം കോടതിയില്‍ നേരിടുമെന്നും മെറ്റ പ്രതികരിച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …