Breaking News

മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ മൂല൦; ഏഴ് പേര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി…

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ചികിത്സയില്‍ അനാസ്ഥ കാണിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്ന

ഏഴ് പേര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിന് കേസെടുത്തു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കും എന്നാണു റിപ്പോര്‍ട്ട്.

മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിന്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മറഡോണയുടെ കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസാചോവ്, മറഡോണയുടെ മെഡിക്കല്‍ ടീമിലെ രണ്ട് ആരോ​ഗ്യ വി​​ദ​ഗ്ധര്‍, ഒരു ഡോക്ടര്‍, ഒരു സൈക്കോളജിസ്റ്റ്, നഴ്സ് കോര്‍ഡിനേറ്റര്‍ എന്നിവരെക്ക്തിരെയാണ് കേസ്.

ഇവര്‍ക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ സ്വമേധയാ കൊലക്കുറ്റം ചുമത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25 നായിരുന്നു മറഡോണ അന്തരിച്ചത്. അവസാന നിമിഷങ്ങളില്‍ മറഡോണയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന്

അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് മുന്‍പ് 12 മണിക്കൂറോളം അദ്ദേഹം അതിതീവ്ര വേദന അനുഭവിച്ചിരുന്നു. ആ സമയത്ത് കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും

റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നേനെ എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …