Breaking News

വേനൽ കനക്കുന്നു; മുൻകരുതലുകളും മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ചൂട് കനക്കുന്നതിനനുസരിച്ച് നിർജ്ജലീകരണത്തിനും അനാരോഗ്യത്തിനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ചിക്കൻപോക്സ്, വയറിളക്ക രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവർ സമയക്രമം കർശനമായി പാലിക്കണം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. യാത്രയിൽ വെള്ളം കരുതുന്നുണ്ടെന്ന് ഉറപ്പാക്കുക. കടകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ വെള്ളം നല്ലതാണെന്നും ഐസ് ശുദ്ധജലത്തിൽ നിന്നാണ് നിർമ്മിച്ചതെന്നും ഉറപ്പാക്കണം. അല്ലാത്തപക്ഷം മറ്റു പല രോഗങ്ങളും ഉണ്ടാകും. നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ജാഗ്രത പാലിക്കണം.

പനി നിരീക്ഷണം ശക്തമാക്കാനും ഫീൽഡ് തല പ്രവർത്തനങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കടുത്ത പനി, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ഇൻഫ്ലുവൻസ പരിശോധനയ്ക്ക് അയയ്ക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പനിയുണ്ടെങ്കിൽ നേരത്തെ തന്നെ ചികിത്സ തേടണം. ആരോഗ്യ ജാഗ്രതാ കലണ്ടർ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …