Breaking News

ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ മിമിക്രിയെന്ന് ദിലീപ്…

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രിയാണെന്ന് നടന്‍ ദിലീപ്. കേസില്‍ തെളിവായി മാറാന്‍ സാധ്യതയുള്ള ശബ്ദം തന്റേതല്ലെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാറിന് ഒപ്പമുള്ള ചോദ്യം ചെയ്യലിനോടും ദിലീപ് സഹകരിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖകളില്‍ ചിലത് മാത്രമാണ് തന്റേതെന്നും ദിലീപ് പറയുന്നു. ചോദ്യം ചെയ്യലിലുടനീളം തനിക്ക് എതിരാവാന്‍

സാധ്യതയുള്ള തെളിവുകളോട് പ്രതികരിക്കാതിരിക്കുകയും നിശബ്ദനാകുകയുമാണ് ദിലീപ് ചെയ്തത്. പ്രശ്‌നം വരാന്‍ സാധ്യതയില്ലാത്ത ശബ്ദരേഖകള്‍ മാത്രമാണ് ദിലീപ് അംഗീകരിച്ചത്. ക്രൈം ബ്രാഞ്ച് മുന്നില്‍ വെച്ച തെളിവുകള്‍ക്കെല്ലാം തന്റെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി പറയുമെന്നായിരുന്നു ദിലീപ് പറഞ്ഞത്. തനിക്കെതിരെ സിനിമ മേഖലയില്‍ നിന്നുതന്നെ ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും അതിന്‍റെ ഭാഗമാണെന്നും ദിലീപ് അവകാശപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …