Breaking News

13 കാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് രണ്ട് മാസത്തോളം പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍. ഉദയഗിരിമേട് സ്വദേശി സ്റ്റെബിന്‍ എബ്രഹാം ആണ് അറസ്റ്റിലായത്. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ രണ്ട് മാസത്തോളം പീഡിപ്പിച്ചത്. പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരിന്നത്. കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിലെത്തിച്ചാണ് ഇയാള്‍ പീഡനം നടത്തിയത്.

പെണ്‍കുട്ടിയെ രണ്ട് മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വിവിധ സ്ഥലങ്ങളിലെത്തിച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ ഉദയഗിരിമേട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് പ്രതിയായ സ്റ്റെബിന്‍. ഇയാളെ കോടതിയില്‍ ഹാജരാകി റിമാന്റ് ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …