Breaking News

‘ഗോവധ നിരോധന നിയമം’; പ്രിയങ്കാ ഗാന്ധിയുടെ പേരിലുള്ള പോസ്റ്റർ വ്യാജം

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞതായി പ്രിയങ്കയുടെ ചിത്രമുൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജം. പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിൻ വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. ഇത് ഒരു പ്രത്യേക അജണ്ടയോടെയാണ് പ്രചരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ അത്തരമൊരു ചർച്ചയ്ക്ക് ഇടമില്ല. എന്നാൽ അത്തരം പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്നും സരിൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസിനെതിരെ ഇത്തരം വ്യാജപ്രചാരണങ്ങൾ നടക്കുന്നത്. ആളുകളെ വിഡ്ഢികളാക്കാമെന്ന് കരുതരുത്. സത്യം എന്താണെന്ന് ജനം തിരിച്ചറിയുന്നുണ്ട്. നുണപ്രചാരണം കൊണ്ട് കോൺഗ്രസിനെ തകർക്കാൻ കഴിയില്ലെന്നും സരിൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന വ്യാജ പോസ്റ്ററിന് പിന്നിലെ യാഥാർത്ഥ്യം ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …